ചെങ്ങന്നൂർ: പുലിയൂർ ശ്രീകൃഷ്ണവിലാസം 774ാം എൻ.എസ്.എസ് കരയോഗത്തിൽ വയോജനങ്ങൾക്കുളള പെൻഷൻ വിതരണം നടത്തി. കരയോഗം അംഗങ്ങൾ ഏർപ്പെടുത്തിയ പെൻഷൻ ഫണ്ടിൽ നിന്ന് കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് കരയോഗ ഭരണസമിതിയംഗങ്ങൾ അർഹരായ 150പേരുടെ ഭവനങ്ങളിൽ പെൻഷൻ എത്തിക്കുകയായിരുന്നു. കരയോഗം പ്രസിഡന്റ് അഡ്വ.ഡി.നാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി വി.കെ.പുരുഷോത്തമൻ പിളള, വൈസ് പ്രസിഡന്റ് എൻ.വിജയൻ പിളള, ട്രഷറർ സി.പി.ജയകുമാർ, ജോ.സെക്രട്ടറി എൻ.രാജഗോപാൽ, ഭരണസമിതിയംഗങ്ങളായ മോഹൻ.സി.നായർ, വി.കെ.ഗോപാലകൃഷ്ണപണിക്കർ, ശശിധരൻ നായർ, സി.ജി.സോമൻപിളള വനിതാസമാജം സെക്രട്ടറി സ്മിത രാജേഷ്, ട്രഷറർ രമണി.എസ്.പിളള, ശ്രീജ പത്മകുമാർ, വിജയമ്മ എന്നിവർ പ്രസംഗിച്ചു.