തിരുവല്ല: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക്ഡൗൺ അടച്ചുപൂട്ടലുകളിലും നിയന്ത്രണങ്ങളിലും ഉൾപ്പെട്ട വ്യാപാരി വ്യവസായി സമൂഹം ഒന്നരവർഷമായി കടുത്ത ദുരിതം അനുഭവിക്കുകയാണെന്നും ഇവരുടെ രക്ഷയ്ക്ക് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാരികളെ സഹായിക്കാൻ കെട്ടിട വാടക, വൈദ്യുതി ഫിക്സഡ് ചാർജ്ജ്, നികുതികൾ എന്നിവ ഒഴിവാക്കണമെന്നും പ്രത്യേക പെൻഷൻ പദ്ധതി,ഇൻഷുറൻസ് പരിരക്ഷ,ബാങ്ക് ലോണുകൾക്ക് പലിശരഹിത മോറട്ടോറിയം,അടിയന്തര ധനസഹായം, കൊവിഡ് വാക്സിനേഷന് മുൻഗണന എന്നിവ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് രമേശ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി എസ്.പ്രമോദ്‌ കുമാർ,ജില്ലാ ട്രഷറർ രാജേഷ് കുമാർ.ജി, താലൂക്ക് സമിതി ജനറൽസെക്രട്ടറി അനിൽ,പഞ്ചായത്ത് സമിതി വൈസ് പ്രസിഡൻ്റ് ശശിധരപണിക്കർ, സുനിൽകുമാർ,പി.ഉണ്ണികൃഷ്ണൻ,ദേവദത്തൻ, പി.വി ഗോപാലകൃഷ്ണൻ നായർ,പ്രസന്നൻ നായർ, പ്രസന്ന അശോക്,പഞ്ചായത്ത് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.