പത്തനംതിട്ട: വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വായന അനുഭവക്കുറിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. വായിച്ച ചെറുകഥ, കവിത, നോവൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാനമാക്കി വേണം മൂന്നു പേജിൽ കവിയാത്ത കുറിപ്പ് തയ്യാറാക്കേണ്ടത്. മികച്ച മൂന്ന് കുറിപ്പുകൾക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും.
വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, സ്‌കൂൾ, വീട്ടിലെ മേൽവിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി ജൂൺ 25ന് മുമ്പായി അയയ്ക്കണം. വിലാസം- ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ് ഒന്നാംനില, പത്തനംതിട്ട. ഇ- മെയിൽ : diopta1@gmail.com