പത്തനംതിട്ട : ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ ജില്ലയിലെങ്ങും ബിവറേജസ് മദ്യവിൽപന ശാലകളുടെ മുമ്പിൽ ഇന്നലെ നീണ്ട ക്യൂവായിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കാൻ ബിവറേജസ് ഷോപ്പുകൾക്ക് മുന്നിൽ പൊലീസിനെ നിയോഗിച്ചു. ഇന്നലെ രാത്രി ഏഴ് വരെയും ക്യൂവിൽ ആളുണ്ടായിരുന്നു. ഒന്നരമാസത്തിനിടെ ഒരു തരത്തിലുള്ള ഇളവുകളും മദ്യഷോപ്പുകൾക്ക് ലഭിച്ചിരുന്നില്ല. ബിവറേജസ് ഒൗട്ട് ലെറ്റുകൾ പൂട്ടിയതോടെ ജില്ലയിൽ വ്യാജവാറ്റും വ്യാപകമായിരുന്നു. ഇന്നലെ രാവിലെ 9ന് മുമ്പേ ആളുകൾ മദ്യഷോപ്പുകൾക്ക് മുമ്പിൽ എത്തി ക്യൂ ഉറപ്പാക്കി. കൃത്യമായി അകലം പാലിച്ച് സാമൂഹികാകലം ഉറപ്പാക്കിയായിരുന്നു മദ്യശാലകളുടെ പ്രവർത്തനം. ഇതിനിടെ കനത്ത മഴ പെയ്തെങ്കിലും കുടചൂടിയും കാത്തുനിന്ന് മദ്യം വാങ്ങിയാണ് പലരും മടങ്ങിയത്. പലയിടത്തും തിരക്ക് കൂടിയതിനാൽ രണ്ട് ക്യൂ ആക്കിയിരുന്നു.
ആദ്യ ദിനം കുടിച്ച് തീർത്തത് കോടികൾ
ജില്ലയിൽ ആകെ 15 ബിവറേജസ് ഔട്ട്ലറ്റുകളും 22 ബാറുകളുമാണുള്ളത്. ഒന്നരമാസത്തിന് ശേഷമാണ് ഇന്നലെ മദ്യ വിൽപന ശാലകൾ തുറക്കുന്നത്.
ഇന്നലെ ലഭിച്ചത്
ബിവറേജസ് ഔട്ട്ലറ്റുകളിൽ : 1.85 കോടി
ബാറുകളിൽ : 2.50 കോടി