പത്തനംതിട്ട :കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിണറായി വിജയനും വേണ്ടി വിടുവേല ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ബി.ജെ.പി നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ആസൂത്രണം ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ. എൻ. രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ഓഫീസിൽ നിന്ന് എഴുതിക്കൊടുക്കുന്ന തിട്ടൂരം അടിസ്ഥാനമാക്കിയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. ഭരണകൂട ഭീകരത അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ.നായർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, വി എ. സൂരജ്, സംസ്ഥാന സമിതി അംഗങ്ങളായ ടി ആർ. അജിത് കുമാർ, രാജൻ പെരുമ്പക്കാട്ട്, ബിജു മാത്യു, കെ. ബിന്ദു,എ.വി. ശിവപ്രസാദ്, എസ് സി മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ ശശി,കർഷക മോർച്ച സംസ്ഥാന ട്രഷറർ രാജ് കുമാർ,ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ജി. കൃഷ്ണകുമാർ, പി.ആർ ഷാജി, എം. അയ്യപ്പൻകുട്ടി, ജില്ലാ സെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം, ആറന്മുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ എന്നിവർ സംസാരിച്ചു.