കോഴഞ്ചേരി : നിത്യേനയുള്ള ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എൻ.സി.പി. സംസ്ഥാന വ്യാപകമായി പെട്രോൾ ബങ്കുകൾ ഉപരോധിച്ചതിന്റെ ഭാഗമായി ചെറുകോൽ വഴക്കുന്നത് എൻ.സി.പി ജില്ലാ സെക്രട്ടറി ഗ്രിസോം കോട്ടോമ്മണ്ണിൽ കോഴഞ്ചേരിയിൽ എൻ.സി.പി.സംസ്ഥാന നിർവാഹക സമിതി അംഗം ചെറിയാൻ ജോർജ് തമ്പു എന്നിവർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെകട്ടറി മാത്യൂസ് ജോർജ്, പഞ്ചായത്തംഗം മേരിക്കുട്ടി, ഡേവിഡ് സാമുവൽ, വർക്കി മുല്ലശേരി, ബെൻസൺ നേട്ടൂർ,ബിജി ജോർജ്, ജിനുപി. തോമസ്, പി ടി തോമസ് മോഡിയിൽ എന്നിവർ പ്രസംഗിച്ചു.