മല്ലപ്പള്ളി: ശാസ്ത്രീയ ഉപയോഗത്തിലൂടെ കൃഷിയിലെ ഉൽപാദനച്ചെലവ് കുറച്ച് വരുമാന വർദ്ധനവ് സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ നടപ്പിലാക്കുന്ന സന്തുലിത വളപ്രയോഗ പദ്ധതിയുടെ ബോധവത്കരണം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നു. 18ന് രാവിലെ 11ന് ആരംഭിക്കും. ഡോ. കെ. സൂസൻ ജോൺ നേതൃത്വം നൽകും. കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ് ഡോ. സി.പി. റോബർട്ട് അദ്ധ്യക്ഷത വഹിക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ http://meet.google.com/btu-bbbd-dzf ഗൂഗിൾ മീറ്റ് ലിങ്കിലൂടെ വെബിനാറിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8078572094.