മല്ലപ്പള്ളി: കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്ക് കൈത്താങ്ങാകാൻ മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് വിവിധ വായ്പാ പദ്ധതികൾ ആവിഷ്‌കരിച്ചു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, ടാബുകൾ തുടങ്ങിയവ വാങ്ങുന്നതിനായി 50000 രൂപവരെയുള്ള പഠനോപകരണ വായ്പകൾക്ക് 6 ശതമാനം പലിശ, (കാലാവധി 2 വർഷം), ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾക്ക് 6.4 ശതമാനം പലിശ (കാലാവധി ഒരു വർഷം ) ,50,000 രൂപ വരെയുള്ള സ്വയംതൊഴിൽ വായ്പകൾക്ക് 9 ശതമാനം പലിശ (കാലാവധി 2 വർഷം) 3 ലക്ഷം രൂപ വരെയുള്ള കുടുംബശ്രീ വായ്പകൾക്ക് 9 ശതമാനം പലിശ (കാലാവധി 2 വർഷം) ,50,000 രൂപ വരെയുള്ള സ്വർണപ്പണയ വായ്പയ്ക്ക് 9 ശതമാനം പലിശ (കാലാവധി ഒരു വർഷം). വായ്പ ആവശ്യമുള്ളവർ ബാങ്കിന്റെ കീഴ്‌വായ്പൂരിലെ ഹെഡ് ഓഫീസിലോ മല്ലപ്പള്ളി, പാടിമൺ, നെല്ലിമൂട്, നാരകത്താനി, മുരണി ബ്രാഞ്ചുകളുമായോ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ഡോ. ജേക്കബ് ജോർജ്ജ്, സെക്രട്ടറി പി.വി. സനൽകുമാർ എന്നിവർ അറിയിച്ചു.