ഇലവുംതിട്ട: രോഗബാധിതയായ സ്ത്രീക്ക് ഭക്ഷണം വാങ്ങാൻ പോയ സന്നദ്ധ പ്രവർത്തകന്റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തതായി പരാതി. കൊമേഴ്‌സ്യൽ ആർട്ടിസ്റ്റ് അയത്തിൽ ഇടക്കുന്നിൽ കെ. അനിൽ കുമാറാണ് ജില്ലാ പൊലീസ് മേധാവിക്കും ഇലവുംതിട്ട സി.െഎയ്ക്കും പരാതി നൽകിയത്.

അതേസമയം കഴിഞ്ഞ ദിവസം ഇലവുംതിട്ട ജംഗ്ഷനിൽ വച്ച് അനിൽകുമാർ ചുമതലപ്പെടുത്തിയ രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്ക് പിടിച്ചെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഹെൽമെറ്റോ മതിയായ യാത്രാരേഖകളോ ഇല്ലാത്തതിനാൽ പെറ്റി അടയ്ക്കാൻ നിർദ്ദേശിച്ചപ്പോൾ യുവാക്കൾ വാഹനം ഉപേക്ഷിച്ചുപോയതാണ്. രാത്രിയിൽ ബൈക്ക് സ്റ്റേഷനിൽ എത്തിച്ച് കുറ്റക്കാർക്കെതിരെ കേസെടുത്തെന്നും ഇലവുംതിട്ട എസ്. എച്ച്. ഒ. എം. രാജേഷ് പറഞ്ഞു.