മെഴുവേലി : വ്യാജവാറ്റ് സംഘത്തെ അറസ്റ്റുചെയ്യാത്തതിൽ ഡി.വൈ.എഫ്.ഐ മെഴുവേലി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ മേയ് 31ന് ആലക്കോടിന് സമീപം ആൾതാമസമില്ലാത്ത വീട്ടിൽ വ്യാജവാറ്റ് നടക്കുമ്പോൾ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പൊലീസിനെ കണ്ട് ഇവിടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് രാഷ്ട്രീയ ബന്ധമുള്ളവരുടെ മൊബൈൽ ഫോണുകൾ ലഭിച്ചിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നയമാണ് ഇലവുംതിട്ട പൊലീസ് സ്വീകരിക്കുന്നതെന്ന് മേഖലാ പ്രസിഡന്റ് അരുൺ വി. കാരിത്തോട്ട, സെക്രട്ടറി ജോയൽ ജയകുമാർ എന്നിവർ ആരോപിച്ചു.