പുല്ലാട് : ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. പുല്ലാട് ന്യൂ യു.പി.സ്‌കൂളിൽ ഫാർമർ പ്രൊഡ്യൂസിങ് കമ്പനി ഡയറക്ടർ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പഞ്ചായത്ത് കോർഡിനേറ്റർ കെ.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപിക ശ്രീദേവി, പ്രദീപ്കുമാർ, നിഖിൽ, രമേശൻനായർ .എന്നിവർ നേതൃത്വം നൽകി.