കോഴഞ്ചേരി : സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു. ഹെഡ്മിസ്ട്രസ് എലിസബത്ത് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.തോമസ് ജോൺ, പഞ്ചായത്ത് അംഗം ടി.ടി.വാസു, അദ്ധ്യാപക പ്രതിനിധി മഞ്ജുലാലു, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി എം.കെ.പ്രമോദ് കുമാർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലാലു പി.ജോർജ്, സുനിൽ പ്ലാംകൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.