അയിരൂർ : എ.കെ.ജി. ചാരിറ്റബിൾ ഫൗണ്ടേഷന്റെയും തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അയിരൂർ സൗത്ത് സോണൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ അയിരൂർ പഞ്ചായത്ത് ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്കുളള പോഷകാഹാര വിതരണം 20 ദിവസം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം പാലിയേറ്റീവ് കെയർ കോഴഞ്ചേരി ഏരിയ സെക്രട്ടറി ബിജിലി പി.ഈശോ ഉദ്ഘാടനം ചെയ്തു. സോണൽ സെക്രട്ടറി തോമസ് ഏബ്രഹാം, സിബി തോമസ്, ബിബിൻ സാമുവൽ, ഉണ്ണി കിഴവറ, വിമേഷ് കിഴവറ, അതുൽ എന്നിവർ പങ്കെടുത്തു.