പള്ളിക്കൽ : കോഴിക്കോട് ചിങ്ങപുരം എളമ്പിലക്കാട് എം.എൽ.പി സ്കൂളിലെ വായനദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സാകേത് രമേഷിനാണ് അവസരം കൈവന്നത്. ഗൂഗിൾ മീറ്റ് വഴിയാകും ഉദ്ഘാടനം. ക്വിസ്, പ്രസംഗ മത്സരങ്ങളിലെ വിജയതാരമാണ് സാകേത്. സോഷ്യൽ മീഡിയയിൽ സാകേതിന്റെ പ്രകടനം കണ്ടാണ് ഉദ്ഘാടകനാകാനുള്ള ക്ഷണം ലഭിച്ചത്.