പള്ളിക്കൽ: വായന ദിനത്തിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം പരിപാടിയുമായി പഴകുളം സനാതന ഗ്രന്ഥശാലയും കെ.വി.യു.പി.സ്കൂളും. ഓരോ കുട്ടിക്കും ഓരോ ബാലസാഹിത്യകാരൻമാരുടെ പുസ്തകം വീടുകളിലെത്തി നൽകുകയാണ്. സ്ക്കൂളും വായനശാലയും സംയുക്തമായി ഫണ്ട് കണ്ടെത്തിയാണ് പുസ്തകം വാങ്ങി നൽകുന്നത്. പി.ടി. എ.പ്രസിഡന്റ് എസ്.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വായനശാലാ പ്രസിഡന്റ് ഡോ.പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥ ശാലാസംഘം താലൂക്ക് സെക്രട്ടറി ജി.കൃഷ്ണ കുമാർ മുഖ്യപ്രഭാഷണം നടത്തും. കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട് വായന ദിന സന്ദേശം നൽകും.