കോന്നി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ എന്നിവർക്ക് വാക്‌സിൻ എത്തിക്കുന്നതിന് മൊബൈൽ വാക്‌സിൻ യൂണി​റ്റ് പ്രവർത്തനം ആരംഭിച്ചു. ഹെൽത്ത്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ്, പാലിയേ​റ്റീവ് നഴ്‌സ്, ആശാ പ്രവർത്തകർ എന്നിവരുടെ ചുമതലയിൽ പ്രവർത്തിക്കുന്ന വാഹനം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ വീടുകളിൽ എത്തി വാക്‌സിൻ നൽകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിൻ പീ​റ്റർ, ജിജോ മോഡി, അജോമോൻ എന്നിവർ ചേർന്ന് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൽസി ഈശോ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി.നായർ, മെഡിക്കൽ സൂപ്രണ്ട് ഗ്രേസ് മറിയം ജോർജ്ജ്, പി.എച്ച്.ഫൈസൽ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആർ പ്രമോദ്, ശ്രീകല നായർ, പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക്, ഡവലപ്പ്‌മെന്റ് ഓഫീസർ വിജയകുമാർ, ഡി.മായാമണി.,വി.സി. മിനിമോൾ, അമൃത, ലിസി എന്നിവർ പ്രസംഗിച്ചു.