samaram
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഐ.എം.എ സംഘടിപ്പിച്ച പ്രതിഷേധ സമരം

തിരുവല്ല: ആരോഗ്യ പ്രവർത്തകർക്കെതിരെയും ആശുപത്രികൾക്കെതിരെയും നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ നടത്തി. താലൂക്ക് ആശുപത്രിയിൽ നടത്തിയ പ്രതിഷേധ സമരം ഐ.എം.എ സംസ്ഥാന കമ്മിറ്റിയംഗം ഡോ.രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.അജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ പ്രസാദ്, ഡോ.റോയി കള്ളിവയലിൽ, ഡോ.കുര്യൻ ഉമ്മൻ, ഡോ.സിറിൾ, ഡോ.ചാൾസ് എന്നിവർ പ്രസംഗിച്ചു. ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടുത്താതെ രാവിലെ 10 മുതലാണ് സമരം സംഘടിപ്പിച്ചത്. താലൂക്കിലെ സ്വകാര്യ ആശുപത്രികളിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു.