തിരുവല്ല: എസ്.എൻ.ഡി.പി യോഗം ഇരവിപേരൂർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. ശാഖാ പ്രസിഡന്റ്‌ വി.സി സുബാഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ മോഹൻകുമാർ, യൂണിയൻ കമ്മിറ്റി അംഗം ബിജു തേക്കനാശ്ശേരി, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗം കെ.എൻ രവീന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ കെ.എസ്.സന്തോഷ്‌, ഡി. കൃഷ്ണൻകുട്ടി, രമേശ്‌ എന്നിവർ പങ്കെടുത്തു.