care
വെൺപാല കദളിമംഗലം ദേവസ്വംബോർഡ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

തിരുവല്ല: മഹാമാരിയുടെ പ്രതിസന്ധിയിൽ കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി വെൺപാല കദളിമംഗലം ദേവസ്വം ബോർഡ് എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രധാന അദ്ധ്യാപിക ബിന്ദു ശ്രീകുമാറിനു ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല പഠനോപകരണങ്ങൾ കൈമാറി. സ്കൂൾ മാനേജർ പ്രസന്നകുമാർ, മുളവന രാധാകൃഷ്ണൻ, ടോമിൻ ഇട്ടി,മോൻസി തോമസ്, വിനീത് എ.എൻ, ആൽബി സജി എന്നിവർ പങ്കെടുത്തു.