anusmaranam
കേരള കോൺഗ്രസ് (എം) സംസ്കാര വേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻറ് എൻ.എം. രാജു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: മഹാത്മ അയ്യങ്കാളിയുടെ എൺപതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്കാര വേദി അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.എം. രാജു ഉദ്ഘാടനം ചെയ്തു. സംസ്കാര വേദി നിയോജകമണ്ഡലം പ്രസിഡന്റ് സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ, മണ്ഡലം പ്രസിഡന്റ് സൈമൺ ബാബു, പഞ്ചായത്ത് അംഗങ്ങളായ സുഭദ്ര രാജൻ, ശർമ്മിള സുനിൽ, ബിജു മണ്ണൂച്ചേരി, ജോസ് തെന്നടി, രാജു തെന്നടി, ജയ്മോൻ സി.പി, സോബിൻ എന്നിവർ പങ്കെടുത്തു.