ആറന്മുള : ബി.ജെ.പി നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി സത്യാഗ്രഹസമരം നടത്തി. ദേശീയ നിർവാഹക സമിതിയംഗം വി.എൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ.ശശി, ബി.ജെ.പി ജില്ലാ നേതാക്കളായ ബിന്ദു പ്രസാദ്, പി.ആർ .ഷാജി, ജയ ശ്രീകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് പൂവത്തൂർ, ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.ബാബു, സൂരജ് ഇലന്തൂർ, കെ.ആർ.ശ്രീകുമാർ, വി.എസ്.അനിൽ,വിപിൻ വാസുദേവ്, ബിനോയ് മാത്തൂർ, വി.സരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.