ഓമല്ലൂർ : ഒാൺലൈൻ പഠന സൗകര്യമില്ലാത്ത ആര്യഭാരതി സ്‌കൂളിലെ കുട്ടികൾക്ക് അദ്ധ്യാപകർ 10 സ്മാർട്ട് ഫോണുകൾ വാങ്ങിനൽകി. വിതരണ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് തോമസ് മാത്യു നിർവഹിച്ചു.പ്രധാന അദ്ധ്യാപകൻ ലിജു ജോർജ്, സ്റ്റാഫ് സെക്രട്ടറി ഫാ.സഖറിയാസ് പുഷ്പവിലാസം, എബിമോൻ എൻ.ജോൺ എന്നിവർ നേതൃത്വം നൽകി.