പത്തനംതിട്ട: സർക്കാർ ഉത്തരവിന്റെ മറവിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വനം കൊള്ളയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ബെന്നി ബഹനാൻ എം.പി യുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം ഇന്ന് സ്ഥലങ്ങൾ സന്ദർശിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ എന്നിവർ അറിയിച്ചു. റാന്നി നീരേറ്റുകാവ്, പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉളിയനാട്, പറയൻതോട്, അടൂർ പതിനാലാം മൈൽ എന്നിവിടങ്ങളിലാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.