കലഞ്ഞൂർ :കലഞ്ഞൂർ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് കലഞ്ഞൂർ. 20 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാണെങ്കിലും രോഗബധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.
12, 17 വാർഡുകളിൽ രോഗം വ്യാപകമാണ്. 17-ാം വാർഡിലെ വെട്ടിക്കത്തറ ഭാഗത്തെ മിക്ക വീടുകളിലും രോഗമുണ്ട്. കഴിഞ്ഞ ദിവസം പന്ത്രണ്ടാം വാർഡിൽ നടത്തിയ 147 പേരുടെ പരിശോധനയിൽ 19 പേരും കൊവിഡ് ബാധിതരാണ് ഇവർ പന്ത്രണ്ടാം വാർഡിൽ ഉള്ളവരാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.