മല്ലപ്പള്ളി: താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ പ്രബന്ധ മത്സരങ്ങളിൽ വിജയികളായവർക്ക് അവാർഡുകൾ വിതരണം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജേക്കബ് ജോർജ്ജ് വിതരണോദ്ഘാടനം നിർവഹിച്ചു. ചെങ്ങരൂർ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ അംഗം റെജി പോൾ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ സി.ടി.സാബു, സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീമാ റോസ്, ഷെറിൻ വറുഗീസ് എന്നിവർ പ്രസംഗിച്ചു.