dharna
കേരള കോൺഗ്രസ് കടപ്ര മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ധർണ ഉന്നതാധികാരസമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പാർലമെന്റിന്റെ പെട്രോളിയം സ്ഥിരംസമിതിയിൽ പ്രതിഷേധം ഉയർന്നിട്ടുപോലും ഇന്ധനവില കുതിച്ചുയരുന്നത് തടയാൻ രാഷ്ട്രപതി ഇടപെടണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (ജോസഫ്) കടപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിക്കീഴ് പോസ്റ്റ്ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം 25 തവണയാണ് പെട്രോൾ ഡീസൽ വില കൂട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ബ്ലസൻ മാലിയിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി, ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ സാം ഈപ്പൻ, ഷിബു പുതുക്കേരിൽ, എബി വർഗീസ്, ബിന്ദു ജെ.വൈക്കത്തുശേരി, ജിബിൻ സഖറിയ, രാജു വല്യത്ത്, ഷാനു മാത്യു, അനിയൻ ഓടാറ്റിൽ,നിഷ ബിജു എന്നിവർ പ്രസംഗിച്ചു.