തണ്ണിത്തോട് : വിദ്യാർത്ഥികളുടെ ഓൺ ലൈൻ പഠനത്തിന് നടപ്പിലാക്കിയ എഡ്യൂ കെയർ പദ്ധതിയിലേക്ക് 40മൊബൈൽ ഫോണുകളും 15 എൽ. ഇ.ടി. ടെലിവിഷനുകളും നൽകി നൈൽ ആൻഡ് ബ്ലൂഹിൽ ഗ്രൂപ്പ് ഉടമ ജോബി പി. സാം മാതൃകയായി . ഗ്രൂപ്പിന്റെ പ്രതിനിധി ഷിബു പി .സാം, കെ. യു ജനീഷ് കുമാർ എം.എൽ.എ യ്ക്ക് തണ്ണിത്തോട് എസ്. എൻ.ഡി.പി അഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫോൺ കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം ജിജോമോഡി, സി പി. എം.തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് എന്നിവർ പങ്കെടുത്തു.
സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ നൽകിയ ലിസ്റ്റിലുള്ള മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോൺ നൽകുമെന്നും നെറ്റ് വർക്ക് കവറേജിന്റെ പ്രശ്നം പരിഹരിക്കുമെന്നും എം.എൽ.എയും, പദ്ധതിയുടെ കോഓർഡിനേറ്റർ രാജേഷ് ആക്ലേത്തും പറഞ്ഞു