ചെങ്ങന്നൂർ: നഗരസഭ പാലിയേറ്റീവ് കെയർ യൂണിറ്റിന് ഫെഡൽ ബാങ്ക് പുതിയ വാഹനം സംഭാവനയായി നൽകി. ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ.ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് മാരുതി ഇക്കോ വാനാണ് നഗരസഭയ്ക്കായി നൽകിയത്. നഗരസഭാ പ്രദേശത്തെ കിടപ്പു രോഗികളെ വീടുകളിലെത്തി പരിപാലിക്കാൻ വർഷംതോറും വാഹനത്തിന്റെ വാടകയായി രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചിരുന്നത്. പുതിയ വാഹനം ലഭിച്ചതോടെ ഈ തുക ലാഭിക്കാനാകും. വാഹനത്തിന്റെ ഫ്‌ളാഗ് ഒഫ് നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അർച്ചന കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ, ഫെഡറൽ ബാങ്ക് റീജണൽ മാനേജർ തോമസ് കുര്യാക്കോസ്, ചെങ്ങന്നൂർ ബ്രാഞ്ച് മാനേജർ ജോസഫ് ബെൻ പോൾ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ നിധിൻ ടി.ഡേവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷേർലി രാജൻ, ഓമന വർഗീസ്, കൗൺസിലർമാരായ കെ.ഷിബു രാജൻ, ശോഭാ വർഗീസ്, സിനി ബിജു, റിജോ ജോൺ ജോർജ് ,ബി.ശരത് ചന്ദ്രൻ,ടി.കുമാരി,ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ,സൂപ്രണ്ട് വി.ബി.അജിത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.മോഹനകുമാർ, കെ.എസ്.ഐ.വി എന്നിവർ പങ്കെടുത്തു.