തിരുവല്ല . ആർട്ട് ഒഫ് ലിവിങിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ഗവ. ആശുപത്രിയിലേക്ക് പി.പി.കിറ്റ്, ഗ്ലൗസ്, മാസ്‌ക്, ഓക്സീ മീറ്റർ, സാനിറ്റൈസർ എന്നിവ നൽകി. മാത്യു ടി തോമസ് എം.എൽ.എ ആശുപത്രി സൂപ്രണ്ട് അജയമോഹന് കൈമാറി ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, ആർട്ട് ഒഫ് ലിവിങ് ജില്ലാ പ്രസിഡന്റ് ഗീതാകുമാരി, സെക്രട്ടറി മുരളീകൃഷ്ണൻ, മഞ്ജുള തുടങ്ങിയവർ പങ്കെടുത്തു.