janaseva
തിരുവല്ല നഗരസഭയിലെ നവീകരിച്ച ജനസേവന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: നഗരസഭയിലെ നവീകരിച്ച ജനസേവന കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ ഭാഗമായി നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നവർക്ക് ഇനി മുതൽ സേവനങ്ങളെല്ലാം ലഭിക്കുന്നത് ഓഫീസിന് മുന്നിലെ ജനസേവന കേന്ദ്രത്തിലൂടെയാണ്. റിസപ്‌ഷൻ, ജനന-മരണ രജിസ്‌ട്രേഷൻ, കാഷ് കൗണ്ടർ, അപേക്ഷകൾ സ്വീകരിക്കൽ എന്നിവയ്‌ക്കൊപ്പം പൊതുജനങ്ങൾക്കായി ഇരിപ്പിടങ്ങൾ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. നവീകരിച്ച ജനസേവന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ നിർവഹിച്ചു. വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്ജ്, കൗൺസിലർമാരായ ജിജി വട്ടശേരി, ജേക്കബ് ജോർജ്ജ് മനയ്ക്കൽ, അനു ജോർജ്ജ്, ഷീജാ കരിമ്പിൻകാല, ഷീലാ വർഗീസ്, ശോഭാ വിനു, പൂജാ ജയൻ, മാത്യു ചാക്കോ, മാത്യൂസ് ചാലക്കുഴി, സജി മാത്യു, ജാസ് പോത്തൻ, മുൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഷാഫി, മുൻസിപ്പൽ എഞ്ചിനീയർ ബിന്ദു വേലായുധൻ, അസി.എൻജിനിയർ പി.ക്ലമന്റ് എന്നിവർ പങ്കെടുത്തു.