പത്തനംതിട്ട: ഇന്ധന വിലവർദ്ധനയ്ക്കെതിരെ കോൺഫെഡറേഷൻ ഒഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള 21ന് ചക്രസ്തംഭന സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജി.ഗിരീഷ് കുമാർ, സെക്രട്ടറി കെ. പ്രകാശ് ബാബു എന്നിവർ അറിയിച്ചു. 21ന് രാവിലെ 11 മുതൽ 15 മിനിട്ട് വാഹനങ്ങൾ നിറുത്തിയിടുകയും തൊഴിലാളികൾ വണ്ടിയിൽ നിന്നിറങ്ങി പ്രതിഷേധിക്കുകയും ചെയ്യും. ആംബുലൻസുകളെയും രോഗികളുമായി പോകുന്ന വാഹനങ്ങളെയും ഒഴിവാക്കും. വ്യക്തിഗത വാഹനങ്ങളും സമരത്തിൽ പങ്കെടുക്കും. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സമരത്തിൽ പങ്കെടുക്കും.