പത്തനംതിട്ട: കുരമ്പാല കുയിലാണിയിൽ പരേതനായ കുറുമ്പന്റെ ഉടമസ്ഥതയിലുള്ള വസ്തു അയൽവാസികൾ കൈയേറി വീട് പൂർണമായും നശിപ്പിച്ചെന്നു പരാതി. വ്യാജരേഖ ചമച്ച് കുറുമ്പനെ ഭീഷണിപ്പെടുത്തി വസ്തുവിലൂടെ വഴി നിർമ്മിക്കുകയും അദ്ദേഹത്തിന്റെ മരണശേഷം വസ്തു കൈയേറുകയും ചെയ്തുവെന്ന് മകൾ മണി പത്രസമ്മേളനത്തിൽ പറഞ്ഞു. വഴിനടക്കാൻ നൽകിയ അവകാശത്തെ ദുർവ്യാഖ്യാനം ചെയ്തു തങ്ങളുടെ വസ്തു വ്യാജരേഖകളുടെ സഹായത്താൽ കൈയേറുകയായിരുന്നുവെന്ന് കുറുമ്പന്റെ മക്കളും ബന്ധുക്കളും പറഞ്ഞു. വീടും പൂർണമായി തകർത്തു. മുഖ്യമന്ത്രി, റവന്യുമന്ത്രി, ജില്ലാ കളക്ടർ, വനിതാ കമ്മിഷൻ എന്നിവർക്ക് ഇതു സംബന്ധിച്ചു പരാതി നൽകിയതായി അഭിഭാഷകനായ ടി.അമൃതകുമാർ, കെ.പി.വിജയൻ, രാജേഷ് എന്നിവർ പറഞ്ഞു.