തിരുവല്ല; ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നെന്ന് ആരോപിച്ച് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സത്യാഗ്രഹ സമരം ജില്ലാ ജനറൽസെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രസന്നകുമാർ ടി.കെ.മണ്ഡലം ജനറൽ സെക്രട്ടറിമായ ജയൻ ജനാർദ്ദനൻ, അനീഷ് വർക്കി, ഒ.ബി.സിമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.അരുൺ പ്രകാശ്, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, വിനോദ് തിരുമൂലപുരം, ശ്രീദേവി താമരാക്ഷൻ, രാജ്പ്രകാശ് വേണാട്ട്, അഡ്വ.അമ്പിളി, പി.എസ്.മനോഹരൻ, അനീഷ് പുത്തരി, സന്തോഷ് കുമാർ, അഡ്വ.കുര്യൻ ജോസഫ്, അനിയൻകുഞ്ഞ്, ഗോപിദാസ്, അഡ്വ.സപ്തതി, പ്രതീഷ് ജി.പ്രഭു, ശ്രീനിവാസ് പുറയാറ്റ്, അഡ്വ.അഭിലാഷ് ചന്ദ്രൻ, സൂര്യകല പ്രദീപ്, നിർമ്മല, ഉണ്ണി പുറയാറ്റ്, മനോഹരൻപിള്ള, നരേന്ദ്രൻ ചെമ്പകവേലിൽ എന്നിവർ പങ്കെടുത്തു.