റാന്നി: ചെട്ടിമുക്കിന് സമീപം കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചാലാപ്പള്ളി പുലിയുറുമ്പിൽ ഗോപാലകൃഷ്ണന്റെ ഭാര്യ മിനി കുമാരി(49) ആണ് മരിച്ചത്. സ്കൂട്ടർ ഒാടിച്ച അങ്ങാടി എസ്.ബി.ഐയിലെ ജീവനക്കാരി ലീനയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങാടി പേട്ടയിലെ സപ്ലെകോ ജീവനക്കാരിയായിരുന്നു മിനി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ജോലികഴിഞ്ഞ് മടങ്ങുമ്പോൾ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിറുത്താതെ പോയ കാർ തിരിച്ചറിഞ്ഞിട്ടില്ല. കാർ മറ്റൊരു വാഹനത്തിലും ഇടിച്ചതായി സൂചനയുണ്ട്. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്,മക്കൾ മഹേഷ്, അനീഷ്. മരുമകൾ അശ്വതി.