തിരുവല്ല:അഖില കേരള ചേരമർഹിന്ദുമഹാസഭാ 15ാം നമ്പർ കല്ലുങ്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 80ാം സ്മൃതിദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് മനു കാട്ടികുന്നിലിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി എ.കെ.സജീവ് ഉദ്ഘാടനം ചെയ്തു ശാഖാ സെക്രട്ടറി ഇ.എസ് ജയൻ, യൂണിയൻ സെക്രട്ടറി ബാലകൃഷ്ണൻ പനയിൽ തുടങ്ങിയവർ പ്രസംഗിച്ചു.