പന്തളം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പന്തളം യൂണിറ്റ് പ്രതിഷേധ ദിനം ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പന്തളം സി.എം ഹോസ്പിറ്റലിൽ രാവിലെ 10 മുതൽ 12 നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് ഡോ.കെ. മണിമാരൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം ഡോ. ടി.ജി.വർഗീസ്, ഡോ. മാത്യു വർഗീസ്, പന്തളം ബ്രാഞ്ച് സെക്രട്ടറി സിയ ഉൾ ഹക്ക്, ഡോ. രാമലിംഗം, ഡോ.ജോൺ തോമസ്, ഡോ.ജോൺസൺ, ഡോ.ശാന്തി സരോജം, ഡോ.ബൈജു പി,ഡോ.ശാന്തി കുമാരി, ഡോ.സുമാ ജോൺ,ഡോ.കൃഷ്ണവേണി, ഡോ.സതീഷ്, ഡോ. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഡോക്ടർമാർക്കു നേരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചും സംരക്ഷണം ആവശ്യപ്പെട്ടുമാണ് സമരം നടത്തിയത്. ആശുപത്രി പ്രവർത്തനങ്ങൾക്കു മുടക്കം വരാതെയും രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെയുമാണ് ഡോക്ടർമാർ നില്പു സമരം നടത്തിയത്.