തിരുവല്ല: നഗരമദ്ധ്യത്തിൽ. അജ്ഞാതനായ മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ ഉചയ്ക്ക് ഒന്നരയോടെ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. നടന്നുവന്ന ഇയാൾ ആര്യാസ് ഹോട്ടലിന് മുമ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ ചേർന്ന് ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.