ചിറ്റാർ: തെക്കേക്കരയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രി വട്ടക്കൂട്ടത്തിൽ മോഹനന്റേയും ആന്ദന്റേയും റബർത്തോട്ടങ്ങളിലെ മുന്നൂറിലധികം മരങ്ങളുടെ ചില്ലും, ചിരട്ടയും പ്ലാസ്‌റ്റിക്കും നശിപ്പിച്ചു. മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. ചിറ്റാർ പൊലീസിൽ പരാതി നൽകി.