അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിലെ വായനാ പക്ഷാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്.ഹനീഫ റാവുത്തർ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മുരളി കുടശനാട് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എസ്.മീരാസാഹിബ് പി.എൻ പണിക്കർ അനുസ്മരണം നടത്തി. അക്ഷര സേനാംഗങ്ങളായ ബിജു പനച്ചവിളയിൽ, എച്ച്.റിയാസ്, മുഹമ്മദ് ഖൈസ്, ഹരികൃഷ്ണൻ, അൽതാഫ്,എസ് അൻവർ ഷാ, വി.എസ് വിദ്യ എന്നിവർ പ്രസംഗിച്ചു. പക്ഷാചരണം വിവിധ പരിപാടികളോടുകൂടിയും ഐ.വി ദാസ് അനുസ്മരണത്തോടു കൂടിയും ജൂലൈ ഏഴിന് സമാപിക്കും.