തിരുവല്ല: പരുമല ദേവസ്വംബോർഡ്‌ പമ്പാകോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) അടുത്തമാസം ആരംഭിക്കുന്ന ബിരുദ, പി.ജി, ഡിപ്ലോമ, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കു പ്രവേശനം ജൂലൈ 30വരെ നീട്ടി. അപേക്ഷ ഓൺലൈനായും ഓഫ്‌ലൈനായും സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾക്ക് https://ignouadmission.samarth.edu.in/ എന്ന ലിങ്ക് ഉപയോഗിക്കാം. ഓഫ്‌ലൈൻ അപേക്ഷഫോം ഇഗ്‌നോ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നിശ്ചിത തുകയ്ക്കുള്ള ഫീസ് ഡി.ഡി എടുത്ത് അപേക്ഷയോടൊപ്പം റീജിയണൽ സെന്ററിലോ ദേവസ്വംബോർഡ്‌ കോളേജിലെ സ്റ്റഡി സെന്ററിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് അനുകൂല്യം ലഭിക്കും. റൂറൽ ഡവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി,സൈക്കോളജി, ഡവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജ്യുക്കേഷൻ,ആന്ത്രപ്പോളജി,കൊമേഴ്‌സ്,സോഷ്യൽ വർക്ക്‌,ഡയറ്ററ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്,കൗൺസലിംഗ് ആൻഡ് ഫാമിലി തെറപ്പി,ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിലാണ് കോഴ്സുകൾ. വിശദവിവരങ്ങൾക്ക് ഫോൺ: 7025171477, 7034425152, 6282565562.