കൂടൽ: പ്രദേശത്ത് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ ജനജീവിതത്തിന് ഭീഷണിയാവുന്നതായി പരാതി. ടോറസ് , ടിപ്പർ ലോറികളുടെ അമിതവേഗത കാരണം റോഡിലെ ഇരുചക്ര വാഹനയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും റോഡിലൂടെ ഭയത്തോടെയാണ് സഞ്ചരിക്കേണ്ടി വരുന്നത്. പാറമടകളിൽ നിന്നുവരുന്ന ലോറികൾ വീതി കുറഞ്ഞ ഇടവഴികളിലൂടെ വരുന്ന കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറുകയാണ്. ഇതിനെതിരെ നാട്ടുകാർ പലതവണ താക്കീതു നൽകിയിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് ലോറികൾ മരണപ്പാച്ചിൽ നടത്തുന്നത് . അമിത വേഗതയിൽ ഭാരം കയറ്റി വരുന്ന ടിപ്പർ , ടോർസ് ലോറികൾക്കെതിരെ ഉദ്യോഗസ്ഥ തലത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.