കിഴക്കുപുറം: എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായന ദിനാചരണം നടത്തി. മാദ്ധ്യമ പ്രവർത്തകനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ അരുൺ എഴുത്തച്ഛൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.റോയ്‌സ് മല്ലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ പരിപാടി കോളേജ് മാനേജ്മന്റ് പ്രതിനിധി ഡി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സംവാദം, അവലോകനം, കഥയും കവിതയും തുടങ്ങിയ പരിപാടികൾക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സനില സുനിൽ, വോളന്റിയർമാരായ ഐശ്വര്യലക്ഷ്മി, കെ.ബി കണ്ണൻ, ഷിജു.ആർ.മത്തായി, എസ്.അജിത്, ആര്യ അജിത്, എസ്. സിദ്ധാർഥ്, സാം.സി.മാത്യു, പങ്കജ്.പി.കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.