മൈലപ്രാ : രാഹുൽഗാന്ധിയുടെ ജന്മദിനത്തിൽ പഠിക്കാൻ സമർത്ഥരായ വിദ്യാർത്ഥികൾക്ക് രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു, കൺവീനർ സലിം പി.ചാക്കോ, മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, പഞ്ചായത്തംഗം അനിതാ മാത്യു ,തോമസ് ഏബ്രഹാം, ലിബു മാത്യു ,ബിന്ദു ബിനു, ജോർജ്ജ് യോഹന്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.