പത്തനംതിട്ട : കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കരുടെ 26-ാമത് ചരമവാർഷികം വായനാദിനമായി ആചരിച്ചു. കെ.എസ്.ടി.സി മുൻ അദ്ധ്യക്ഷൻ വിജയൻ അതിക്കോട് ഉദ്ഘാടനം ചെയ്തു. ജയ്സൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി വർഗീസ്, ബിനു കൊച്ചുചെറുക്കൻ ഷൈനി മാത്യു റെനി ആനി എന്നിവർ പ്രസംഗിച്ചു. ജൂൺ 19മുതൽ ജൂലൈ 7വരെ നീളുന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്വിസ്, വായനാ കുറിപ്പെഴുത്ത്, വാർത്ത രചന,പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി വായനയെ പ്രോത്സാഹിപ്പിക്കും.