പത്തനംതിട്ട: കേരള ജനവേദിയുടെയും കേരള ശാന്തി സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 23ന് അന്താരാഷ്ട്ര വിധവാദിനം ആചരിക്കും.വീഡിയോ കോൺഫ്രൻസിൽ രാത്രി 8.30ന് കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റും കേരള ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റീസ്.പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. കേരള ജനവേദി സംസ്ഥാന ജനറൽ സെക്രട്ടറി ലൈലാബീവിയുടെ അദ്ധ്യക്ഷതയിൽ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മേരിക്കുട്ടി വിധവകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ മോഡറേറ്ററായിരിക്കും.