പന്തളം: കുളനട ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ അഖിലേന്ത്യ തലത്തിൽ നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കുളനട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നടന്നു. രാജ്യത്ത് പല ഭാഗത്തായി ഡോക്ടർമാർക്കെതിരെ അക്രമം നടന്ന പശ്ചാത്തലത്തിൽ ആയിരുന്നു സമരം. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രികളുടെ സംരക്ഷണത്തിന് വേണ്ടിയും ആശുപത്രികളെ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ സോൺ ആയി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്. ഐ.എം.എ.കുളനട ബ്രാഞ്ച് സെക്രട്ടറി ഡോ.സന്ദീപ് ഉമ്മൻ തോമസ്, സംസ്ഥാന ഭാരവാഹികളായ ഡോ.കെ.എൻ. ബാബു, ഡോ.കെ.ജോർജ് ജോൺ എന്നിവർ നേതൃത്വം നൽകി.