ayyan
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അയ്യൻകാളിയുടെ 80ാം മത് ചരമവാർഷികദിനാചരണം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ: വി.ആർ. സോജി ഉദ്ഘാടനം ചെയ്യുന്നു

മെഴുവേലി: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 80ാം മത് ചരമവാർഷികദിനം ആചരിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.വി.ആർ. സോജി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുമേഷ് ജേക്കബ് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. മെഴുവേലി പഞ്ചായത്തംഗം വിനിത അനിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിജു പുളിമൂട്ടിൽ, പഞ്ചായത്തംഗം രജനി ബിജു, യുത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജിബിൻ ജോർജ് എന്നിവർ പങ്കെടുത്തു.