തിരുവല്ല: വിജ്ഞാനപ്രദമായ പരിപാടികളോടെ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂളിൽ വായനാദിനം ആചരിച്ചു. കഥയും കവിതകളും പ്രഭാഷണവുമൊക്കെയായി നടന്ന ഓൺലൈൻ സമ്മേളനം ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കുമാരി അഞ്ജനാ അജയ്, പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണവും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുമാരി നിവേദ്യ പ്രദീപും പ്രഭാഷണം നടത്തി. മാസ്റ്റർ അദ്വൈത് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരായ ദീപ്തി പി.എം., രേഖ എസ്,പണിക്കർ, വിദ്യാർത്ഥികളായ കൃഷ്ണാ സുനിൽ, ലോക സാരംഗ്, അമൃതാ സുനിൽ, ശ്രീലക്ഷ്മി,വിഷ്ണു പ്രീയ, ആയുഷ് മധു, ശ്രീലക്ഷ്മി എം, ദേവഗോപൻ, അഭിനവ്, ദേവികാ ഗോവിന്ദ് എന്നിവർ വിവിധ ഭാഷകളിൽ കഥയും കവിതയും അവതരിപ്പിച്ചു. തുടർന്ന് കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ മദർ പി.ടി.എ രഞ്ജി മനോജ്, റിട്ട.സീനിയർ ലക്ച്ചർ ശ്രീകുമാർ എസ്,നായർ എന്നിവർ ചേർന്ന് മുഴുവൻ കുട്ടികളുടെ വീടുകളിലും പുസ്തക വണ്ടിയുമായെത്തി കഥ പുസ്തകങ്ങൾ നൽകി.