കലഞ്ഞൂർ: വായന ദിനത്തിൽ കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുസ്തക രചയിതാവായ കലഞ്ഞൂർ കെട്ടിടത്തിൽ രാജപ്പൻനായരെ ആദരിച്ചു. കൃഷി വകുപ്പ് റിട്ട.അസിസ്റ്റന്റ് ഡയറക്ടറായ ഇദ്ദേഹം ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കലഞ്ഞൂർ മഹാദേവർ ക്ഷേത്ര മേൽശാന്തി ജിതേഷ് രാമരപോറ്റി പൊന്നാടയണിയിച്ച് ആദരിച്ചു. ശ്യാംകുമാർ, ബിജോ ജോയ്, രാജേഷ് പൊന്നൂർ, അബ്ദുൾ മുജീർ,ഷിബു.കെ.ഉണ്ണൂണ്ണി, എസ്.പ്രശാന്ത് എന്നിവർ പങ്കെടുത്തു.