മെഴുവേലി: പച്ചക്കറി വികസന പദ്ധതി പ്രകാരം പച്ചക്കറി (കുറഞ്ഞത് 10 സെന്റ്), തരിശ് നില പച്ചക്കറി കൃഷി, പ്രകൃതി കൃഷി, സ്‌പ്രേയർ, പമ്പ് സെറ്റ് എന്നിവയ്ക്ക് ജൂൺ 21 മുതൽ കൃഷിഭവനിൽ അപേക്ഷിയ്ക്കാം. തന്നാണ്ടിലെ കരം അടച്ച രസീത്, ആധാർ, പാട്ടകരാർ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുമായി നേരിട്ട് കൃഷിഭവനിലെത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.